---
title: "പാൻകാർഡ് നഷ്ടമായോ..? ; പുതിയതൊന്ന് വീട്ടിലെത്താൻ ചെയ്യേണ്ടത് ഇത്രമാത്രം"
english_title: "Lost pancard..? ; That's all it takes to get a new one home"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/160734/Lost pancard..? ; That's all it takes to get a new one home"
published_at: "2023-11-09T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654c6e94473fb_images_(15).jpeg"
keywords: []
---

# പാൻകാർഡ് നഷ്ടമായോ..? ; പുതിയതൊന്ന് വീട്ടിലെത്താൻ ചെയ്യേണ്ടത് ഇത്രമാത്രം

> **Lead Summary:**  രാജ്യത്തെ പൗരന്മാരുടെ പ്രധാന രേഖകളിലൊന്നായി പാൻകാർഡ് മാറി കഴിഞ്ഞു. ബാങ്ക്, വസ്തുസംബന്ധമായ ഇടപാടുകൾ, ഇൻകംടാക്‌സ് എന്നിങ്ങനെ എല്ലാ ആവശ്യങ്ങൾക്കും പാൻകാർഡ് ആവശ്യമാണ്. എന്നാൽ പാൻകാർഡ് നഷ്ടപ്പെട്ട് പോയാൽ എങ്ങനെ വീണ്ടെടുക്കാം എന്നത് സംബന്ധിച്ച് പലർക്കും ധാരണയുണ്ടാകില്ല.

## Article Content

 രാജ്യത്തെ പൗരന്മാരുടെ പ്രധാന രേഖകളിലൊന്നായി പാൻകാർഡ് മാറി കഴിഞ്ഞു. ബാങ്ക്, വസ്തുസംബന്ധമായ ഇടപാടുകൾ, ഇൻകംടാക്‌സ് എന്നിങ്ങനെ എല്ലാ ആവശ്യങ്ങൾക്കും പാൻകാർഡ് ആവശ്യമാണ്. എന്നാൽ പാൻകാർഡ് നഷ്ടപ്പെട്ട് പോയാൽ എങ്ങനെ വീണ്ടെടുക്കാം എന്നത് സംബന്ധിച്ച് പലർക്കും ധാരണയുണ്ടാകില്ല.

നഷ്ടമായ പാൻകാർഡിന് പകരം പുതിയതിന് വേണ്ടി ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇത് എങ്ങനെയെന്ന് നോക്കാം…

ഓൺലൈൻ മുഖേന അപേക്ഷിക്കുന്ന വിധം… ഗൂഗിളിൽ റീപ്രിന്റ് കാർഡ് എന്ന് സെർച്ച് ചെയ്യുക. ശേഷം വരുന്ന ഓപ്ഷനുകളിൽ നിന്നും Reprint PAN CARD-UTIITSL എന്ന പോർട്ടൽ തിരഞ്ഞെടുക്കുക. പാൻ സർവീസ് പോർട്ടൽ ഓപ്പണായാൽ ഇതിൽ താഴേക്ക് സ്‌ക്രോൾ ചെയ്യുക.

റീപ്രിന്റ് പാൻകാർഡ് എന്ന ഓപ്ഷൻ കാണാം. ഇതിൽ ക്ലിക്ക് ചെയ്യുക. ഉപയോക്താവിന്റെ പാൻ നമ്പർ, ആധാർ നമ്പർ, ജനന തീയതി, ജിഎസ്ടി നമ്പർ എന്നിവ നൽകുക. കാപ്ച കോഡ് നൽകി സബ്മിറ്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. സബ്മിറ്റ് ചെയ്തതിന് ശേഷം 50 രൂപ ഫീസ് അടയ്‌ക്കണം. ഇതോടെ പാൻകാർഡ് വീട്ടിലെത്തും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/160734/Lost pancard..? ; That's all it takes to get a new one home)